Peruvayal News

Peruvayal News

ആരോഗ്യമേളയുടെ പ്രചാരണത്തോ ടനുബന്ധിച്ചു ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു....

കുന്ദമംഗലം റവന്യു ബ്ലോക്ക്‌ ആരോഗ്യമേളയുടെ പ്രചാരണത്തോ ടനുബന്ധിച്ചു ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നടത്തിയ പരിപാടികൾ വിത്യസ്ത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
മലയമ്മ എ യു പി സ് വിദ്യാർത്ഥികൾക്കായി നടത്തിയ "കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഒരു പഠന യാത്ര "വിദ്യാർത്ഥികളുടെ 
ജീവിതത്തിലെ വേറിട്ട അനുഭവമായി. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ ഉദ്ഘാടനം നടത്തി. FHC ചൂലൂർ മെഡിക്കൽ ഓഫീസറും സ്റ്റാഫും കുട്ടികളെ സ്വാഗതം ചെയ്തു, ആശുപത്രി പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദമായി വിവരങ്ങൾ നേരിട്ട് കാണിച്ചു നൽകി. ഒരു നാട്ടിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അനുഭവഭേദ്യമായ സംതൃപ്തിയോട് കൂടിയാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഇവിടെ നിന്ന് പോയത്.FHC യിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻഅഡ്വ.മുഹമ്മദ്‌ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി കെട്ടാങ്ങൽ ടൗണിൽ വെച്ച് ആശ പ്രവർത്തകരുടെ ഫ്ലാഷ് മോബ്,ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം എന്നിവ നടത്തി. തുടർന്ന് KMCT മൂന്നാം വർഷ മെഡിക്കോസ് വിദ്യാർത്ഥികളുടെ "എലിപ്പനിയും, പ്രതിരോധ പ്രവർത്തനങ്ങളും "എന്ന വിഷയത്തിൽ തെരുവ്നാടകം അവതരിപ്പിച്ചു. KMCT കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റ് ഡോക്ടർമാരായ Dr. രൂപേഷ്, Dr. ദീപ എന്നിവർ നേതൃത്വം നൽകി.
ഫീൽഡ് തല പ്രചാരണത്തിന്റ ഭാഗമായി കെട്ടാങ്ങൽ ടൗൺ മുതൽ ചൂലൂർ ആശുപത്രി വരെ വനിത ബൈക്ക് റാലി നടത്തി.
റാലിയിൽ ചൂലൂർ FHC ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, പഞ്ചായത്ത്‌ കുടുംബശ്രീ പ്രവർത്തകർ. വാർഡ് മെമ്പർമാർ, RRT അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിൽ നടന്ന പ്രചാരണ പരിപാടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓളിക്കൽ ഗഫൂർ, മെഡിക്കൽ ഓഫീസർ ഡോ. സ്മിത  എ റഹ്മാൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. സിദ്ധീഖ്, വൈസ് പ്രസിഡന്റ്‌   , വാർഡ് മെമ്പർമാർ             , FHC ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live