Peruvayal News

Peruvayal News

മുസ്ലിം ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പെരുവയൽ അങ്ങാടിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
 പെരുവയൽ:
മനുഷ്യവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക
എന്ന പ്രമേയത്തിൽ മുസ്ലിം ലീഗ് പെരുവയൽ പഞ്ചായത്ത് കമ്മറ്റി പെരുവയൽ അങ്ങാടിയിൽ കേന്ദ്ര ഗവ. നെതിരിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് കെ.മൂസ മൗലവി ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജന.സെക്രട്ടറി ദിനേഷ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി.
ടി.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ആശംസകളർപ്പിച്ച്
എ.ടി ബഷീർ ഹാജി, മുജീബ് റഹ്മാൻ ഇടക്കണ്ടി, പി.പി ജാഫർ മാസ്റ്റർ, എൻ.വി കോയ, എം.സി സൈനുദ്ദീൻ, ഉനൈസ് പെരുവയൽ, ഇ.സി മുഹമ്മദ്, മുളയത്ത് മുഹമ്മദ് ഹാജി, മഹമ്മദ് കോയ കായലം, കരുപ്പാൽ അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live