മാവൂർ മഹ്ളറയിലെ ബിരുദാരികൾക്കു പുരസ്ക്കാരം നൽകി ആദരിച്ചു.
മാവൂർ :
മാവൂർ മഹ്‌ളറ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമെൻസിൽ നിന്നും ഈ വര്ഷം പഠനം പൂർത്തിയാക്കിയ വിദ്യാര്ഥിനികൾക്കുള്ള ബിരുദദാനവും പുരസ്ക്കാരവും നൽകി ആദരിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ബി.എസ്.സി ഫിസിക്സ് , ബി.എ ഇംഗ്ലീഷ് , ബി.കോം ഫിനാൻസ് എന്നീ കോഴ്സുകൾ പൂർത്തീകരിച്ചവരാണ് ബിരുദം ഏറ്റു വാങ്ങിയത് ഉന്നത വിജയം നേടിയ ബിരുദദാരികൾക് പുരസ്ക്കാര സമർപ്പണവും നടുന്നു . കോളേജിലെ അഞ്ചാം ബാച്ച് ആണ് ഈ വര്ഷം പുറത്തിറങ്ങുന്നത് . അടുത്ത വർഷങ്ങളിൽ ബി.എ എക്കണോമിക്സ് , എം .എ ഇംഗ്ലീഷ് ആദ്യബാച്ചുകൾ പുറത്തിറങ്ങും . കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ബിരുദ ദാന ചടങ്ങിൽപ്രിൻസിപ്പൽ ഓ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു . മാവൂർ സബ് ഇൻസ്‌പെക്ടർ രേഷ്മ വി. ആർ ഉൽഘാടനവും പുരസ്ക്കാര സമർപ്പണവും നടത്തി. അക്കാഡമിക് കോർഡിനേറ്റർ പ്രൊഫ് . ഹനീഫ മുഹമ്മദ് ബിരുദദാന പ്രഭാഷണം നടത്തി . ജംഷീർ .കെ, രതി സി, മാജിദ മാവൂർ, മുഹ്സിന ജെ . ആയിഷ ഷെറിൽ , മുബഷിറ എൻ .പി എന്നിവർ സംസാരിച്ചു . ചടങ്ങിൽ ഡിപ്പാർട്ടമെന്റ് തലത്തിൽ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു . ഫിസിക്സ് ഡിപ്പാർട്മെന്റിൽ നിന്നും വിനയ പ്രസാദ് .എം , ഐശ്വര്യ . ആർ.ൻ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ നിന്നും അമീനുൽ ഹന , മിസ്‌ന ബി.കോം ഡിപ്പാർട്മെന്റിൽ നിന്നും അശ്വതി .കെ ,അനഘ .കെ എന്നിവർ ഉയർന്ന മാർക്കിനർഹരായി . കോളേജിന്റെ പുതിയ പദ്ധതിയായ ഓൺ ദ ജോബ് ട്രെയിനിങ് പൂർത്തിയാക്കിയ വിദ്യാർഥിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു