Peruvayal News

Peruvayal News

വ്യാപാരി വ്യവസായി സമിതി ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം കൊടുക്കാൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു....

കോവിഡിനെ തുടർന്നുള്ള തുടർച്ചയായ അടച്ചുപൂട്ടലും പിന്നീട് ഉണ്ടായ വ്യാപാര മാന്ദ്യവും കാരണം തകർന്ന വ്യാപാരമേഖലയ്ക്ക്  ജിഎസ്ടി വകുപ്പിന്റെയും ബദൽ സംവിധാനം കാണാതെയുള്ള പ്ലാസ്റ്റിക് നിരോധനവും തുടർന്നുള്ള കടപരിശോധനയും വലിയ ഫൈനും  കൊണ്ട് വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത് പ്ലാസ്റ്റിക് നിരോധനത്തിന് വ്യാപാരികൾ എതിരല്ല എന്നാൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ ഏറ്റവും അത്യാവശ്യമായി വരുന്ന കവറുകൾക്ക് പകരമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു സംവിധാനവും കമ്പോളത്തിൽ ഇല്ലാതെയുള്ള ഇത്തരം നിരോധനങ്ങൾ വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് നിത്യ ഉപയോഗ സാധനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇപ്പോൾ ഏർപ്പെടുത്തിയ നികുതി ചെറുകിട വ്യാപാര മേഖലയിൽ വലിയ പ്രത്യാഘാതമാണ് സംജാതമായിട്ടുള്ളത് വ്യാപാര മേഖലയെ തകർക്കുന്ന ഇത്തരം നിയമങ്ങൾ തിരുത്തുന്നതിന് വേണ്ടി വ്യാപാരി വ്യവസായി സമിതി ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം  കൊടുക്കാൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു ജൂലൈ 24ന് വ്യാപാരി വ്യവസായി സമിതി സംഘടന ശിൽപ്പശാല പേരാമ്പ്രയിൽ വി വി ദക്ഷിണാമൂർത്തി ടൗൺ ഹാൾ വെച്ച് നടക്കുകയാണ് ടിപി രാമകൃഷ്ണൻ എംഎൽഎ ശില്പശാല ഉദ്ഘാടനം ചെയ്യുന്നതാണ് സമിതി മെമ്പർമാരെ സഹായിക്കുന്നതിന് വേണ്ടി ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വ്യാപാരി മിത്ര  സുരക്ഷാ പദ്ധതി സമിതി സംസ്ഥാന പ്രസിഡണ്ട് വി കെ സി മമ്മദ് കോയ  ഉദ്ഘാടനം ചെയ്യുന്നതാണ്  സമിതി സംസ്ഥാന ട്രഷറർ എസ് ദിനേശൻ സ്റ്റേറ്റ് ടാക്സ്  ഓഫീസർ സിജോയ് ജെയിംസ് ഇന്റർനാഷണൽ ട്രെയിനർ ജെ സി ഐ വി വേണുഗോപാൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നു ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് വികെസി മമ്മദ് കോയ സി കെ വിജയൻ ടി മരക്കാർ കെഎം റഫീക്ക് ഡിഎം  ശശീന്ദ്രൻ സന്തോഷ് സെബാസ്റ്റ്യൻ അബ്ദുൽ ഗഫൂർ രാജധാനി എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live