സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ എംഇഎസ് രാജാ റെസിഡൻഷ്യൽ സ്കൂളിന് മികച്ച വിജയം.
കളൻതോട്:
എല്ലാവർഷവും മികച്ച വിജയം സമ്മാനിക്കുന്ന എംഇഎസ് രാജാ സ്കൂൾ ഈ വർഷവും മികച്ച വിജയം നിലനിർത്തി. പ്ലസ് ടു വിൽ 108 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഇരുന്നതിൽ 50 വിദ്യാർത്ഥികൾക്ക് ഡിസ്റ്റിങ്ഷൻ 44 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു .7വിദ്യാർഥികൾക്ക് 90% ത്തിൽ മുകളിൽ മാർക്ക് ലഭിച്ചു. സയൻസ് വിഭാഗത്തിൽ അഹമ്മദ് വാഫി 95 ശതമാനം മാർക്കോടെയും, കൊമേഴ്സ് വിഭാഗത്തിൽ ലിന ഫൈസൽ 91 ശതമാനം മാർക്കോടെയും വ്യക്തിഗത ഇനത്തിൽ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച വിജയം സമ്മാനിച്ചതിന് മാനേജ്മൻ്റും ,പ്രിൻസിപ്പാളും വിദ്യാർത്ഥികളെയും അധ്യാപകരെയും വിദ്യാർത്ഥികളെ പിന്തുണച്ച മാതാപിതാക്കളെയും അഭിനന്ദിച്ചു.