Peruvayal News

Peruvayal News

നൂറ് ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള അക്ഷര ശ്രീ പുരസ്കാരം ജി.എച്ച്.എസ്.എസ് വാഴക്കാടിന്

നൂറ് ശതമാനം വിജയം നേടിയ വിദ്യാലയത്തിനുള്ള അക്ഷര ശ്രീ  പുരസ്കാരം
ജി.എച്ച്.എസ്.എസ് വാഴക്കാടിന്
കൊണ്ടോട്ടി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി  അക്ഷര ശ്രീ യുടെ ഭാഗമായി നടത്തിയ 'വിജയാരവം' പരിപാടിയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളിനുള്ള പുരസ്കാരം ജി.എച്ച്.എസ്.എസ് വാഴക്കാടിന്.  പി എം വിജയൻ മാസ്റ്ററാണ്  കൊണ്ടോട്ടി  എം. എൽ.എ  ടി .വി ഇബ്രാഹിം അധ്യക്ഷനായ ചടങ്ങിൽ ബഹുമാനപ്പെട്ട ദേവസ്വം പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനിൽ നിന്ന് പുരസ്കാരം ഏറ്റു വാങ്ങിയത്.തുടർച്ചയായി രണ്ടാം തവണയാണ്  മലപ്പുറം ജില്ലയിൽ  വർഷങ്ങളായി സർക്കാർ സ്കൂളുകളിൽ പഠന മികവിൽ മുൻ നിരയിൽ  നിൽക്കുന്ന സ്കൂൾ നൂറ് ശതമാനം വിജയം നേടിയെടുക്കുന്നത് .532 കുട്ടികളാണ് ഈ വർഷം പത്താം ക്ലാസിൽ നിന്ന് ഉന്നത വിജയം നേടി ഉയർന്ന ക്ലാസിൽ പഠിക്കാൻ അർഹത നേടിയത്. സ്കൂളിൽ നിന്ന് ഹയർ സെക്കണ്ടറി -  എസ്.എസ്.എൽ.സി വിഭാഗങ്ങളിലായി മുഴുവൻ വിഷയങ്ങൾക്കും A + ലഭിച്ച കുട്ടികളെ പ്രസ്തുത ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കുകയും ചെയ്തു.
Don't Miss
© all rights reserved and made with by pkv24live