ഒരാഴ്ചയോളംമായി റേഷൻ വിതരണം പ്രതിസന്ധി തുടരുന്നു.ഉപഭോക്താക്കൾ ഇലട്രോണിക് പോയിൻ്റ് ഓഫ് സെയിൽ (ഇ.പോസ്) കൈവിരൽ പതിക്കുമ്പോൾ ആധാർ സർവ്വറിൽ കണക്റ്റാവാതെ ഒ.ടി.പി.യിലേക്ക് പോകുന്നത് പതിവായി മാറി, പല ഉപഭോക്താക്കളും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അറിയാത്തവരും, റേഷൻ കാർഡുംമായി ലിങ്ക് ചെയ്ത ഫോൺ കൈവശം ഇല്ലാത്തവരുമാണ്. ഇത്തരം ഉപഭോക്താക്കൾ ഇ.പോസ് സ്കാനറിൽ അഞ്ചും, ആറും തവണ കൈവിരൽ വെയ്ക്കുമ്പോൾ മാത്രമാണ് വിതരണത്തിലേക്ക് പോകാൻ കഴിയുന്നത്. ഇത്തരത്തിൽ വിതരണം പൂർത്തീകരിക്കുന്ന അവസാന വേളയിൽ ബില്ല് പ്രിൻ്റാവാതെ വീണ്ടും ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത് കൊണ്ട് ഉപഭോക്താക്കളും വ്യാപാരികളും വലയുന്നു.ഇത്തരം പ്രകൃയയിലൂടെ ശരാശരി 150 പേർക്ക് റേഷൻ നൽകുന്നതിന്നും പകരം പരമാവധി 20 കാർഡുകാർക്ക് വരേയാണ് റേഷൻ വിതരണം ചെയ്യാൻ കഴിയുന്നത്. അത് കൊണ്ട് ഹൈദ്രബാദിൽ പ്രവർത്തിക്കുന്ന ആധാർ സ്റ്റെൻ്റർ സർവ്വറിനോടനുബന്ധിച്ചു കൊണ്ട് പ്രസ്തുധ സർവ്വറിൻ്റെ എല്ലാ ക്രമീകരണങ്ങളും ഉൾപെടുത്തി കൊണ്ടുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നും സെൻറർ സർവ്വർ നിശ്ചലമാകുന്ന വേളയിൽ ബദൽ സംവിധാനത്തിലൂടെ റേഷൻ വിതരണം മുടങ്ങാതെ വിതരണം നടത്തണമെന്നും ആൾ കേരളാ റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് അഡ്വ: ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, എന്നിവർ ബന്ധപെട്ട അധികാരികളോട് ആവശ്യപ്പെട്ടു.