Peruvayal News

Peruvayal News

എളമരം ബി ടി എം ഒ യു പി സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൈയ്യടയാളവും ബോധവൽക്കരണവും

എളമരം ബി ടി എം ഒ യു പി സ്കൂളിൽ
ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ കൈയ്യടയാളവും ബോധവൽക്കരണവും
വാഴക്കാട് :
ലഹരി വിരുദ്ധ വിദ്യാർത്ഥി മനസ്സ് രൂപപ്പെടുത്തിയാൽ മാത്രമേ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ സാധ്യമവുകയുള്ളൂവെന്ന് വാഴക്കാട് ഗ്രാമപഞ്ചായത്തംഗം ശരീഫ ചിങ്ങംകുളത്തിൽ പറഞ്ഞു.എളമരം ബി ടി എം ഒ യു പി സ്കൂളിൽ സംഘടിപ്പിച്ച ലഹരി ബോധവൽക്കരണവും വിദ്യാർത്ഥികളുടെ കയ്യടയാളവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ചടങ്ങിൽ ജയശ്രീ ടീച്ചർ അധ്യക്ഷത വഹിച്ചു.എക്സൈസ് പ്രിവെൻറ്റീവ് ഓഫീസർ എം പി മുഹമ്മദലി വിദ്യാർത്ഥികളുമായി സംവദിച്ചു. ലഹരിക്കെതിരെ വിദ്യാർത്ഥികൾ വിവിധ നിറങ്ങളിൽ കയ്യടയാളം തീർത്തു.ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. നൗഷാദ് ഒ എം, സുധ കെ ടി, സാജിത പി, രാകേന്ദു കെ വർമ്മ, ഹസീന ടി കെ, ഹഫ്സ ടിപി,സജിദടീച്ചർ സംസാരിച്ചു.റഫീഖ് മാസ്റ്റർ സ്വാഗതവും റീഷ്മ ടീച്ചർ നന്ദിയും പറഞ്ഞു.തുടർ പ്രവർത്തനമായി ലഘു ലേഖ വിതരണം, പ്രബന്ധ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കും
Don't Miss
© all rights reserved and made with by pkv24live