Peruvayal News

Peruvayal News

ആരാമ്പ്രം ജിഎംയുപി സ്കൂളിലെ ഗേൾസ് ഫ്രൻ്റ്ലി ശുചിത്വ സമുച്ചയം ഉത്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി നിർവ്വഹിച്ചു...

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷത്തെ സിഎഫ്സി ഫണ്ടിൽ നിന്നും പത്ത്ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച                                    ആരാമ്പ്രം ജിഎംയുപി സ്കൂളിലെ ഗേൾസ് ഫ്രൻ്റ്ലി ശുചിത്വ സമുച്ചയം  ഉത്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്                                                 സലീന സിദ്ധീഖലി നിർവ്വഹിച്ചു, വാർഡ് മെമ്പർ പുറ്റാൾമുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എംസി അബ്ദുൽ അസീസ് സ്വാഗതം പറയുകയും  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽന ഷിജു, പിടിഎ പ്രസിഡണ്ട് സി, മുഹമ്മദ് എന്നിവർ ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു, പിടിഎ ഭാരവാഹികളും അദ്ധ്യാപകരും  വിദ്ധ്യാർത്ഥികളും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സോഷ്മ സുർജിത്, എസ് എംസി ചെയർമാൻ അൻവർ ചക്കാലക്കൽ, മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ അബൂബക്കർ മാസ്റ്റർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, , പിടിഎ വൈസ് പ്രസിഡണ്ട് എം എ സിദ്ധീഖ്, കെ, കുഞ്ഞാമു,, കാദർ മാസ്റ്റർ, ഹമീദ് മടവൂർ, അദ്ധ്യാപകരായ ഷുക്കൂർ മാസ്റ്റർ, ഹരിദാസൻ, പി കെ, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കുകയും സ്റ്റാഫ് സെക്രട്ടറി ജയപ്രകാശ് പറക്കുന്നത്ത് നന്ദി പറയുകയും ചെയ്തു,,,
Don't Miss
© all rights reserved and made with by pkv24live