സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്റസയിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ നിന്നും ഉന്നത നിലവാരത്തിലെത്തിയ പ്രതിഭകളെ ആദരിക്കൽ പരിപാടിയും വ്യത്യസ്ത പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടത്തി.
സി ഐ ഇ ആർ മദ്രസ്സാ പൊതു പരീക്ഷയിൽ വിജയം കൈവരിച്ചവർക്ക് അവാർഡും ക്യാഷ് പ്രൈസും നൽകി.
അവാർഡ് ഫെസ്റ്റ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ശംലൂലത്ത് ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് സി പി സൈഫുദ്ധീൻ അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, കെ എൻ എം പരീക്ഷാ ബോർഡ് ചെയർമാൻ ടി അബൂബക്കർ നന്മണ്ട, സി ഐ ഇ ആർ ഓർഗനൈസിങ് സെക്രട്ടറി കെ അബ്ദുൽ വഹാബ്, മഹല്ല് പ്രസിഡന്റ് കെ സി സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ് എം അഹമ്മദ് കുട്ടി മദനി, സെക്രട്ടറി പി സി അബ്ദുറഹിമാൻ, പ്രവാസി പ്രതിനിധികളായ ശിഹാബ് കുറുവൻകടവത്ത്, എൻ മുജീബ്റഹ്‌മാൻ സി പി അബ്ബാസ് സാഹിബ്, ഇ മൊയിൻ മാസ്റ്റർ, എം പി ടി എ പ്രതിനിധി ഉമൈബാൻ ടീച്ചർ, കെ സി തസ്‌നിബാനു, വി എ റഷീദ് മാസ്റ്റർ, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറി കെ ടി ഹബീബുറഹ്‌മാൻ, കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഗുൽഫറാസ് മുഹമ്മദ്,റനമോൾ. ഇ എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളും പി ടി എ പ്രതിനിധികളും അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി