ലഹരി വിരുദ്ധ
ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊടുവള്ളി :
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾക്ക് ലഹരിക്കെതിരെ ജാഗ്രത പുലർത്തുക എന്ന ലക്ഷ്യത്തോടെയുള്ള "നമ്മളാകുക " കാമ്പയിൻ ഉദ്ഘാടനം വാർഡ് മെമ്പർ വഹീദ കയ്യളശേരി നിർവഹിച്ചു. കൗൺസിലേഴ്സ് ഫോറം സ്റ്റേറ്റ് അംഗം ടി.പി നൗഫൽ പുല്ലാളൂർ ബോധവൽക്കര ക്ലാസ് എടുത്തു. ലഹരിക്കെതിരെ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറി ച്ച് നടന്ന സമഗ്രമായ ചർച്ചയിൽ വന്ന അഭിപ്രായങ്ങൾ മുൻ നിർത്തി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. സുലൈഖ എടുപ്പരത്തിൽ അധ്യക്ഷത വഹിച്ചു. സീനത്ത് കെ , സൈനബി കെ , സൈനബ വി.കെ എന്നിവർ പ്രസംഗിച്ചു. മുനീറ പി സ്വാഗതവും
സീനത്ത് വി.സി നന്ദിയും പറഞ്ഞു.