മാവൂർ കോഴിക്കോട് റോഡിൽ കൽപ്പള്ളിക്കടുത്ത് റോഡരികിലുണ്ടായിരുന്ന വൻ ചീനി മരം നിലം പൊത്തി.
റോഡിന് എതിർവശം പാടത്തേക്ക് വീണതിനാൽ വൻ അപകടം ഒഴിവായി.അപകട സാദ്ധ്യതയുള്ള മരങ്ങൾ രണ്ട് വർഷം മുമ്പ് മുറിച്ചുമാറ്റിയപ്പോൾ ഈ മരത്തെ നിലനിർത്തിയിരുന്നു. റോഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.