പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം ഹയർ സെക്കൻ്ററി തുല്യതാ ക്ലാസുകളുടെ 2022-23 അദ്ധ്യയന വർഷത്തെ കൊടുവള്ളി ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സലീന സിദ്ധീഖലി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.ടി.എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വായനാ മാസാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സര ഇനങ്ങളിൽ വിജയിച്ച പഠിതാക്കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.കൂടത്തായി തുടർ വിദ്യാകേന്ദ്രത്തിൽ നിന്നും 21 വർഷത്തെ സേവനത്തിനു ശേഷം വി രമിക്കുന്ന പ്രേരക് ശ്രീമതി.വി.ഗീതയെ വേദിയിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷഹന എസ്.പി ബ്ലോക്ക് മെമ്പർമാരായ എ.കെ കൗസർ മാസ്റ്റർ, ജോബി ജോസഫ്, ഷിൽന ഷിജു ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫെബിന, സോഷ്മ, ജുറൈജ്, ജോ. ബി ഡി ഒ ബിനു കുര്യൻ, പി.സി അശോകൻ, വി ഗീത എന്നിവർ സംസാരിച്ചു. നോഡൽ പ്രേരക്മാരായ എ.സി രവികുമാർ സ്വാഗതവും കെ. ചിത്രാ ദേവി നന്ദിയും പറഞ്ഞു.