വയലിൽ വ്യാപിച്ച മലിനജലത്തിൽ അകപ്പെട്ട മത്സ്യങ്ങൾ ചത്തുപൊങ്ങി .
മാവൂർ:
മാവൂർ പാടത്തെ മണന്തലക്കടവ് റോഡിനോട് ചേർന്നുള്ള ഭാഗത്ത് മത്സ്യങ്ങൾ ചത്തു പൊങ്ങി. വയലിൽ വ്യാപിച്ച മലിനജലത്തിൽ അകപ്പെട്ട മത്സ്യങ്ങളാണ് വ്യാപകമായി ചത്തുപൊങ്ങിയത്. വലുതും ചെറുതുമായ മത്സ്യങ്ങൾ ഇന്നലെ (വ്യാഴം) രാവിലെ തന്നെ അലോപരിതലത്തിൽ ശ്വാസം എടുക്കാനായി ഉയർന്നു നിൽക്കുന്നതാണ് ആദ്യം ദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉച്ചതിരിഞ്ഞതോടെ
പല ഭാഗങ്ങളിലായി മത്സ്യങ്ങൾ ചത്തുപൊങ്ങുകയായിരുന്നു.
അടച്ചുപൂട്ടിയ ഗ്രാസിം ഫാക്ടറിയുടെ ലഗൂൺ ടാങ്കിൽ ഉണ്ടായിരുന്ന മലിനജലം
പാടത്തെ വെള്ളത്തിൽ ചേർന്നതാവും
മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നത്.. വെള്ളത്തിന് രൂക്ഷമായ ഗന്ധവും
നിറവ്യത്യാസവും ഉപരിതലത്തിൽ എണ്ണപ്പാടും അനുഭവപ്പെടാൻ തുടങ്ങിയത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ്.