മാവൂർ:
മാവൂർ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കും ധൂർത്തിനുമെതിരെയും അശാസ്ത്രീയ നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായ നഷ്ടം ഭരണാധികാരികളിൽ നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ടും പ്ലാൻ ഫണ്ടുൾപ്പെടെ വകമാറ്റി പലിശയും പിഴപലിശയും അടക്കുവാൻ തീരുമാനിച്ച ഭരണ നയങ്ങൾക്കെതിരെയും
പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെ,ഭരണഘടനാ വിരുദ്ധ പ്രമേയം അവതരിപ്പിച്ചെന്ന് ഓംബുഡ്സ്മാൻ കണ്ടെത്തിയ മാവൂർ പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്നാവശ്യപ്പെട്ടും സി.പി.എം മാവൂർ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ഏരിയാ സെക്രട്ടറി) പി.ഷൈപു. ഉദ്ഘാടനം ചെയ്തു. കണ്ണിപ്പറമ്പ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. മാവൂർ ലോക്കൽ സെക്രട്ടറി ഇ.എൻ. പ്രേമനാഥൻ, ചെറുപ്പ ലോക്കൽ സെക്രട്ടറി എൻ. ബാലചന്ദ്രൻ, എം. ധർമജൻ, എന്നിവർ സംസാരിച്ചു.