മതങ്ങൾ തമ്മിലുള്ള ഐക്യം അനിവാര്യം- ഡോ. ഹുസൈൻ മടവൂർ
കോഴിക്കോട്:
മതങ്ങൾ തമ്മിൽ വളർന്നുവരുന്ന സ്പർദ്ദയും വിദ്വേഷവും മറന്നുകൊണ്ട് മതങ്ങൾ തമ്മിലുള്ള ഐക്യം അനിവാര്യമായി മാറിയിരിക്കുകയാണെന്നും മുസ്‌ലിം സമുദായം അതിന് മുന്നിൽ ഉണ്ടാകുമെന്നും കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ല കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഹുസൈൻ മടവൂർ പ്രഖ്യാപിച്ചു.
ചടങ്ങിൽ ജില്ല പ്രസിഡണ്ട് സി.മരക്കാരുട്ടി അധ്യക്ഷനായിരുന്നു. ഹമീദലി അരൂർ, ഡോ.സുൽഫിക്കർ അലി, റഷീദ് ഒളവണ്ണ, വളപ്പിൽ അബ്ദുസ്സലാം, ഇ.വി മുസ്തഫ, എം.എം അബ്ദുറസാഖ്, കെ.പി അബ്ദുലത്തീഫ് മാസ്റ്റർ, അഹമ്മദ് നിസാർ, ആയിഷ ചെറുമുക്ക് എന്നിവർ പ്രസംഗിച്ചു.