Peruvayal News

Peruvayal News

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് മുൻ വഖഫ് ബോർഡ് അംഗം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു....

വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട നടപടി റദ്ദാക്കിയ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് മുൻ വഖഫ് ബോർഡ് അംഗം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

മുഖ്യമന്ത്രി കഴിഞ്ഞ ഏപ്രിൽ 20ന് മുസ്ലിം സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ സംഘടനാ നേതാക്കളുടെ അഭിപ്രായം മുഖവിലക്കെടുത്തു കൊണ്ടായിരിക്കും തുടർ നടപടിയെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിച്ചതിൽ സന്തോഷമുണ്ട്. നിയമനത്തിന്ന് ബദൽ സംവിധാനമുണ്ടാക്കാം. എന്നാൽ അതിന്ന് മുമ്പ് വിശദമായ ചർച്ചയുണ്ടാവണം. വഖഫ് ബോഡിൽ ഒഴിവുള്ള തസ്തിക കളിലേക്ക് എത്രയും പെട്ടെന്ന് നിയമനം നടത്താൻ നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തണമെന്നും ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു.
Don't Miss
© all rights reserved and made with by pkv24live