Peruvayal News

Peruvayal News

മാവൂർ - കൂളിമാട് - ചെറുവാടി -എരഞ്ഞിമാവ് റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു....

ചെറുവാടി :
 വർഷങ്ങൾ നീണ്ട മുറവിളികൾക്കൊടുവിൽ കോഴിക്കോട് - ഊട്ടി ഹൃസ്വപാതയുടെ ഭാഗമായ മാവൂർ - കൂളിമാട് - ചെറുവാടി -എരഞ്ഞിമാവ് റോഡിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു. 

കി.മീ.1/100 എളമരം കടവ് മുതൽ കി.മീ 8/00എരഞ്ഞിമാവ് വരെ 6 കോടി (600 ലക്ഷം)മുടക്കിയാണ് നവീകരണം. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ജന കൺസ്ട്രക്ഷൻ കമ്പനിക്ക് 10 മാസം കൊണ്ട് പൂർത്തിയാക്കാനാണ് കരാർ.

നന്നേ വീതി കുറഞ്ഞ , കുപ്പിക്കഴുത്ത് വളവുകളുള്ള എളമരം കടവ് മുതൽ കൂളിമാട് വരെയുള്ള ഭാഗം വീതി കൂട്ടുന്നതിന് സ്ഥലമേറ്റടുക്കാൻ ഫണ്ട് അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവി കൊള്ളാത്തതിൽ നാട്ടുകാർ കടുത്ത നിരാശയിലാണ്.

കനത്ത ഗതാഗതക്കുരുക്കിൽ വീർപ്പുമുടുന്ന ചുള്ളിക്കാപറമ്പ്, പന്നിക്കോട് ജംഗ്ഷനുകളുടെ വികസനവും ഇതിൽ ഉൾപ്പെട്ടിട്ടില്ല. കൂളിമാട് പാലം തുറക്കുന്നതോടെ ഗതാഗത തിരക്ക് വീണ്ടും വർദ്ധിക്കും.

നിലവിലുള്ള ഭാഗം സൈഡ് കെട്ടിയെടുക്കൽ, ആവശ്യമായ സ്ഥലത്ത് കല്ലുങ്ക് , ഡ്രൈനേജ് എന്നിവയുടെ നിർമ്മാണം, ഇന്റർലോക്ക് പതിക്കൽ , ബി എം & ബി സി നിലവാരത്തിൽ ടാറിംഗ് , റിഫ്ളക്റ്ററുകൾ,സൂചന ബോർഡുകൾ, കൈവരികൾ, സ്ഥാപ്പിക്കൽ എന്നീ പ്രവൃത്തികളാണ് നടത്തുക.
കനത്ത മഴയെ അവഗണിച്ച് കഴിഞ്ഞ ആഴ്ച മുതൽ പാർശ്വഭാഗങ്ങൾ കെട്ടിയെടുക്കുന്ന ജോലി കൾ ആരംഭിച്ചു.

റോഡ് കൈയ്യേറ്റം കണ്ടെത്താൻ സർവേ നടത്തണമെന്നും സ്ഥലമേറ്റടുക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't Miss
© all rights reserved and made with by pkv24live