കോഴിക്കോട്: മെഡിസെപ്പ് പദ്ധതിയിൽ ജീവനക്കാരിൽ നിന്ന് മുഴുവൻ വിഹിതവും വാങ്ങി സർക്കാർ പങ്കാളിത്തം വഹിക്കാത്തത് പ്രതിഷേധാർഹമാണ്. വിദഗ്ദ ചികിത്സ ലഭിക്കേണ്ട പല അസുഖങ്ങൾക്കും മതിയായ ചികിത്സ ലഭിക്കാൻ ഇപ്പോൾ എംപാനൽ ചെയ്ത ആശുപത്രികൾ അപര്യാപ്തമായതിനാൽ മികച്ച ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിയമനം ലഭിച്ച അധ്യാപകർക്ക് നിയമനാംഗീകാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് ആവശ്യപ്പെട്ടു. കെ എസ് ടി യു വിദ്യാഭ്യാസ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു. റവനു ജില്ലാ പ്രസിഡണ്ട് കെ എം എ നാസർ മുഖ്യ പ്രഭാഷണം നടത്തി.റവന്യു ജില്ലാ വൈസ് പ്രസിഡണ്ട് പി പി ജാഫർ, സെക്രട്ടറി ടി അബ്ദുൽ നാസർ, കെ മുഹമ്മദ് ബശീർ,ജനറൽ സിക്രട്ടറി വി പി എ ജലീൽ, ടി സുഹൈൽ, കെ സി ബശീർ, എം കെ സുബൈർ, കെ സി ഫസലുറഹ്മാൻ, ടി കെ ഫൈസൽ, ഇസ്ഹാഖ് വാഴക്കാട് പ്രസംഗിച്ചു.