Peruvayal News

Peruvayal News

മാവൂർ കച്ചേരിക്കുന്ന് നൻമ റെസിഡൻ്റ്സ് അസ്സോസിയേഷൻ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

മാവൂർ കച്ചേരിക്കുന്ന്  നൻമ റെസിഡൻ്റ്സ്  അസ്സോസിയേഷൻ   മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു 

അസോസിയേഷൻ പരിധിയിലെ SSLC .... Plus two പരീക്ഷയിലെ വിജയികളേയും  USS Scholarship വിജയികളേയും  ആണ് അനുമോദിച്ചത് ...
KSEB യിലെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിച്ച കെ.സുബ്രഹ്മണ്യനെ ചടങ്ങിൽ വെച്ച് അസോസിയേഷൻ ആദരിച്ചു ...
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത് ചടങ്ങ് ഉത്ഘാടനം ചെയ്തു ...
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ് മുഖ്യാതിഥി ആയിരുന്നു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൈമൂന കടുക്കാഞ്ചേരി, വാർഡ് മെമ്പർ ഗീതാമണി .. മാവൂർ വിജയൻ എന്നിവർ ആശംസകൾ  നേർന്നു. അഷ്റഫ് മാസ്റ്റർ  അധ്യക്ഷം വഹിച്ച ചടങ്ങിൽ അസോസിയേഷൻ സിക്രട്ടറി വ്യാസ് സ്വാഗതവും സുദേവ് പുലി ബലത്തിങ്ങൽ നന്ദിയും പറഞ്ഞു ...
മുഖ്യാതികൾ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു ....

Don't Miss
© all rights reserved and made with by pkv24live