Peruvayal News

Peruvayal News

ജി.എച്ച്.എസ്.എസ് വാഴക്കാട് വിവിധ ക്ലബുകളുടെ ഉദ്ഘാടനം പത്മശ്രീ അലി മണിക് ഫാൻ നിർവഹിച്ചു...

ജി.എച്ച്.എസ്.വാഴക്കാടിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ മുരളീധരൻ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ രാജ്യത്തിൻ്റെ അഭിമാനവും പത്മശ്രീ ജേതാവുമായ അലി മണിക് ഫാൻ നിർവഹിച്ചു.

ഗവേഷണ പ്രബന്ധങ്ങളുടെ പേരിൽ രാജ്യാന്തര സർവ്വകലാശാലകളിൽ വരെ  പ്രശസ്തനായ അലി മണിക് ഫാൻ സമുദ്ര ഗവേഷകൻ, കൃഷി ശാസ്ത്രജ്ഞൻ, ബഹു ഭാഷാപണ്ഡിതൻ, കപ്പൽ നിർമ്മാതാവ് തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ രാജ്യത്തിൻ്റെ അഭിമാനമായ വ്യക്തിത്വമാണ്. കുട്ടികൾ പരിസ്ഥിതിയുമായി ഇണങ്ങി ജീവിച്ചു പോകുന്നതിനൊപ്പം സർവ്വ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന ബോധ്യമുള്ളവർ കൂടിയായിരിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.തുടർന്ന് പി.ടി.എ വൈസ് പ്രസിഡണ്ട് ടി.പി. അഷ്റഫ് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.    അതേ ചടങ്ങിൽ വെച്ച്  കവിയും, സാമൂഹ്യ പ്രവർത്തകനുമായ ശ്രീ എ.പി മോഹൻദാസ് വായനോത്സവത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ  സ്വന്തം രചനകളുടെ പതിപ്പ് " സൃഷ്ടിക യുടെ പ്രകാശനം നിർവ്വഹിച്ചു.   പി.എം വിജയൻ, ഗീത പി.സി, ഷമീർ അഹമ്മദ്, ഷിം ലാൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി ഷബീർ എം ഐ സ്വാഗതവും എസ്.ആർ.ജി കൺവീനർ മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live