ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്രസന്റ് സ്കൂളിൽ ചന്ദ്ര മനുഷ്യൻ വന്നത് കുട്ടികളിൽ കൗതുകമായി. ചാന്ദ്രയാൻ ദൗത്യവും അതിന്റെ ചരിത്രവും കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിച്ചു ദിനാചരണങ്ങളിൽ നടത്തിയ മത്സരത്തിലെ വിജയികളായ വിദ്യാർത്ഥികൾക്ക് ചാന്ദ്ര മനുഷ്യൻ സമ്മാനം നൽകി. സയൻസ് ക്ലബ്ബിന്റെ കീഴിലുള്ള പരിപാടിക്ക് അധ്യാപികമാരായ സന്ധ്യ, സക്കീന എന്നിവർ നേതൃത്വം നൽകി.