ഈ റോഡ് ആര് ഏറ്റെടുക്കും.
കൊടിയത്തൂർ :
കൊടി കുത്തിയ ഊരാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന ബഹുഭൂരിഭാഗം സംഘടനകളുടെയും സംസ്ഥാന നേതാക്കളെ നിങ്ങൾക്ക് കൊടിയത്തൂരിൽ കാണാം. കൊടിയത്തൂരിൽ നിന്നും ചെറുവാടിയിലേക്ക് വരുമ്പോൾ സൗത്ത് കൊടിയത്തൂർ കഴിഞ്ഞാൽ വലത് ഭാഗത്ത് കാണുന്ന ജുമാ മസ്ജിദിന്റെ മുന്നിലൂടെ ഉള്ളിലേക്ക് പോകുന്ന റോഡാണ് കുളങ്ങര റോഡ്. ഫേസ് ക്യാമ്പസിലേക്കുള്ള റോഡാണിത്
സലഫി പ്രൈമറി സ്കൂളിലേക്കും പി ടി എ ഹയർ സെക്കന്ററി സ്കൂളിലേക്കും ഈ വഴി പോയാൽ എത്താം. കേരളത്തിൽ അറിയപ്പെടുന്ന നേതാക്കളും സാംസ്‌കാരിക പ്രവർത്തകരും വിദ്യാഭ്യാസ ചിന്തകരും, കുറെ സാധാരണക്കാരും ഈ റോഡാണ് ഉപയോഗിക്കുന്നത്. അത്യാവശ്യം തരക്കേടില്ലാത്ത റോഡായിരുന്നു ഇത്. കുറച്ചു സ്ഥലം പൊളിഞ്ഞിരുന്നു. പിന്നീട് കുടിവെള്ള പദ്ധതി നടപ്പാക്കിയപ്പോൾ എല്ലാവർക്കും കണക്ഷൻ കൊടുക്കുന്ന അവസ്ഥ വന്നു. റോഡ് പൊളിക്കാതെ നാട്ടുകാർക്ക് വെള്ളം കൊടുക്കാൻ പറ്റില്ലല്ലോ. പൊളിച്ച റോഡ് ആരും അടച്ചില്ല. അധികൃതർ ശ്രദ്ധിച്ചതുമില്ല. ഇപ്പോൾ റോഡ് കുളമായി.
തദ്ദേശ സ്വയംഭരണ വകുപ്പിലെ ജനപ്രതിനിധികൾ സർക്കാരിൽ നിന്നും കിട്ടുന്ന ഫണ്ട് വെട്ടിക്കുറച്ചു എന്നാണ് പറയുന്നത്. ഇനി ആരുണ്ട് ഈ റോഡ് നന്നാക്കാൻ. ബഹുമാനപ്പെട്ട MLA സഹായിക്കുമോ?
തല്ക്കാലം,റോഡ് കുത്തിപ്പൊളിച്ചവരോട് ഗ്രാമ പഞ്ചായത്ത് ഇടപെട്ട് നന്നാക്കിക്കുമോ?
ഓരോരുത്തരും അവനവന്റെ വീടിന്റെ മുമ്പിൽ ചെങ്കല്ല് പൊട്ട് ഇട്ടിട്ടെങ്കിലും നന്നാക്കിയാൽ വലിയ ഉപകാരമാവും.
പിന്നീട്, അധികൃതർ കനിഞ്ഞാൽ സുന്ദര പാതയിലൂടെ നമുക്ക് യാത്ര ചെയ്യാം.
എ ആർ കൊടിയത്തൂർ