യാത്രയയപ്പ് നൽകി
പ്രവാസ ജീവിതത്തിന് താൽക്കാലിക വിരാമമിട്ടുകൊണ്ട് നാട്ടിലേക്ക് യാത്ര തിരിക്കുന്ന കുവൈറ്റ് കെഎംസിസി കുന്ദമംഗലം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ഷമീർ കുറ്റിക്കാട്ടൂരിനു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി
അബ്ബാസിയ കെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് മണ്ഡലം പ്രസിഡന്റ് സെയ്തുമുഹമ്മദ് ബാവ സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ കെ എം സി സി മുൻ പ്രസിഡന്റ് കെ ടി പി അബ്ദുറഹ്മാൻ സാഹിബ്, ഉത്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറസാഖ് സാഹിബ് ഷമീറിനുള്ള ഉപഹാര സമർപ്പണം നിർവഹിച്ചു .കെ കെ എം സി സി സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷൻ അസ്‌ലം കുറ്റിക്കാട്ടൂർ, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് സിറാജ് മാത്തറ പ്രവർത്തക സമിതി അംഗങ്ങളായ നിസാർ കുറ്റിക്കാട്ടൂർ, ഉമ്മർ പുവ്വാട്ടു പറമ്പ് തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു