ഫാറൂഖ് കോളേജ് :
പതിനായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിവിധ സ്ഥാപനങ്ങളുള്ള ഫാറൂഖ് കോളേജ് പരിസരത്തെ അങ്ങാടിയിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജനം വലിയ പ്രയാസമായിരുന്നു .
ഈ വിഷയം ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി പ്രവർത്തകർ ഏറ്റെടുക്കുകയും അധികൃതരെ അറിയിക്കുകയും ചെയ്തു.
ഇതിനായി വി കെ സി കമ്പനിയിൽ നിന്നും ലഭിച്ച പതിനഞ്ച് വലിയ വീപ്പകൾ വെയിസ്റ്റ് ബിന്നായി രൂപപ്പെടുത്തി അങ്ങാടിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ സ്ഥാപിച്ചു.
ഈ പദ്ധതിയുടെ ഉദ്ഘാടനം രാമനാട്ടുകര നഗരസഭ ചെയർപേഴ്‌സൻ ബുഷ്‌റ റഫീഖ് നിർവ്വഹിച്ചു .
മാലിന്യ സംസ്കരണത്തിന് നഗരസഭയുടെ പൂർണ്ണ പിന്തുണ യോഗത്തിൽ വച്ച് ചെയർ പേഴ്‌സൺ അറിയിച്ചു.
ചടങ്ങിൽ നഗരസഭയുടെ വൈസ് ചെയർമാൻ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ എം യമുന , ഡിവിഷൻ കൗണ്സിലർ അബ്ദുൽ ഹമീദ് , ഹെൽത്ത് ഇൻസ്‌പെക്ടർ ബാബു , ഫാറൂഖ് ഹൈസ്‌കൂൾ എൻ എസ് എസ് കോഡിനേറ്റർ മുഹമ്മദ് സെയ്ദ് കെ സി ,
ജാഗ്രതാ സമിതി ചെയർമാൻ സുബൈർ കെ വൈ , കൺവീനർ ഹർഷദ് ലാലു എന്നിവർ സംസാരിച്ചു.