ക്ഷേമ നിധി അംഗങ്ങളായി പെൻഷൻ പറ്റിയ തൊഴിലാളികൾക്ക് ലഭിക്കേണ്ട ക്ഷേമപെൻഷൻ കാലതാമസംകൂടാതെ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് നാഷണൽ കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ്സ് ഐ എൻ .ടി .യു .സി ജില്ലാകൺവൻഷൻ ആവശ്യപ്പെട്ടു .
വര്ഷങ്ങളായി വിദ്യാർത്ഥികൾക്ക് ലഭി ക്കുന്ന സ്‌കോളർഷിപ്പ് സമയബന്ധിതമായി വിതരണംചെയ്യണമെന്നും നിത്യജീവിതം താളംതെറ്റുന്ന രീതിയിൽ വർദ്ധിപിച്ച പാചക വാതക ഗ്യാസ് ,കറന്റ് ,,കെട്ടിടനികുതി എന്നിവ വർധിപ്പിച്ചത് പുനഃപരിശോധിക്കണമെന്നും കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു .പ്രസ്തുത വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ആഗസ്റ്റ് മാസം ആദ്യവാരം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നു കൺവൻഷൻ തീരുമാനിച്ചു .
ചടങ്ങിൽ ജില്ലാ പ്രസിഡന്റ്റ് പുത്തൂർ മോഹനൻ അധ്യക്ഷത വഹിച്ചു .സംഘടനയുടെ സംസ്ഥാനപ്രസിഡന്റും കെ പി സി സി ജനറൽ സെക്രട്ടറിയുമായാ അജയ് തറയിൽ ജില്ലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു .സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദിയോട് ജീവൻ മുഖ്യ പ്രഭാഷണം നടത്തി .കെ എൻ .അമീർ ,വി.സി .സേതുമാധവൻ ,കെ .പി .കരുണൻ .സുരേന്ദ്രൻ ബാലുശ്ശേരി ,സുജിത് ഉണ്ണികുളം ,എം .സതീഷ്‌കുമാർ ,മനോഹരൻ ബേപ്പൂർ ,ബിന്ദുചേളന്നൂർ ,സി .ശശികുമാർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .സലിം മാറ്റത്തിൽ സ്വാഗതവും ,ഗഫൂർ ഒതയോത്ത് നന്ദിയും പറഞ്ഞു .