Peruvayal News

Peruvayal News

ശോഭാ സിറ്റിയിലെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.

ശോഭാ സിറ്റിയിലെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.

കേരള സംസ്ഥാന എയിഡ്സ് നിയാന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ ശോഭാ സിറ്റിയിലെ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
പ്രസ്തുത ക്യാംപ് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് എം കെ സുഹറ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ശോഭാ സിറ്റി ജനറൽ മാനേജർ മുരളീകൃഷ്ണ സ്വാഗതം പറയുകയും സുരക്ഷ പ്രൊജക്ട് മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം അദ്ധ്യക്ഷത വഹിക്കുകയും പ്രൊജകട് മാനേജർ അമിജേഷ് കെ.വി മുഖ്യ പ്രഭാഷണം നടത്തുകയും പ്രൊജക്ട് മോണിട്ടറിംഗ് ആന്റ് ഇവാല്യൂവേഷൻ ഓഫീസറായ രജിത പുൽപ്പറമ്പത്ത് പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു. തുടർന്ന് പെരുവയൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ ഹരീഷ്, പെരുവയൽ കുടുംബാരോഗ്യകേന്ദ്രം ജൂനിയർ ഹെൽത് ഇൻസ്പെക്ടർ മനോജ്, തലക്കുളത്തുർ കുടുംബാരോഗ്യകേന്ദ്രത്തിലെ ജ്യോതിസ് സെന്റർ കൗൺസിലർ ഷമിൻ ലാൽ, ആശാവർക്കർ രാധാ ഭരതൻ, ശോഭാ സിറ്റി സേഫ്റ്റി ഓഫീസർ റ്റിഷോഭ്, പ്രൊജക്ട് ഡോക്ടർ ഷംസിൻ എന്നിവർ ക്യാoപിന് ആശംസകൾ അർപ്പിക്കുകയും ഷിജു കെ നന്ദി പറയുകയും ചെയ്തു. പ്രൊജക്ടിലെ മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷൈജ, സന്ദീപ് എന്നിവരും ക്യാംപിൽ സന്നിഹിതരായിരുന്നു.
Don't Miss
© all rights reserved and made with by pkv24live