കൊടിയത്തൂർ : ആത്‍മാർത്ഥതയോടെയുള്ള ഏകദൈവ വിശ്വാസവും ത്യാഗ മനസ്ഥിതിയും യുക്തിസഹമായ പ്രബോധന ശൈലിയും ഒത്തിണങ്ങിയ മഹാനായ പ്രവാചകനായിരുന്നു ദൈവത്തിന്റെ ഇഷ്ടതൊഴനായ ഇബ്രാഹിം (അ )എന്ന് ശാഫി മൗലവി കൊച്ചി ഓർമിപ്പിച്ചു.
സൗത്ത് കൊടിയത്തൂർ സലഫി മസ്ജിദിൽ പെരുന്നാൾ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇബ്രാഹിമിന്റെയും ഭാര്യ ഹാജറിന്റെയും മകൻ ഇസ്മായിലിന്റെയും ജീവിത രേഖ പിന്തുടർന്ന ഹാജിമാരോട് നാം അനുധാവനം പുലർത്തുന്നു.
ദൈവിക കൽപന ശിരസ്സാ വഹിച്ച ഇബ്രാഹിം ഭാര്യയെയും മകനെയും മക്കയെന്ന ഊഷര ഭൂമിയിൽ തനിച്ചാക്കുന്നു, ഓടിച്ചാടി നടക്കാനൊരുങ്ങുന്ന മകനെ ആറുക്കാനൊരുങ്ങുന്നു. എന്തൊരു ത്യാഗ സന്നദ്ധതയാണിത്.
ബലിയറുക്കുമ്പോൾ ഈ ത്യാഗ മനസ്ഥിതി നാം ഓർക്കുന്നു.
നമുക്കിടയിൽ പ്രയാസമാനുഭവിക്കുന്ന ധാരാളം പേരുണ്ട്. അവരുടെ മനോവേദന കണ്ടില്ലെന്ന് നടിക്കരുത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നു. അവർക്ക് വേണ്ടി നാം പ്രാർത്ഥിക്കുകയെങ്കിലും വേണം, മൗലവി തുടർന്നു