രാത്രി കാല മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്നടത്തി.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 ൽ പെട്ട കളൻതോട് പ്രദേശത്തെ താമസക്കാരായ അതിഥി തൊഴിലാളികൾക്ക് വേണ്ടി കള്ളൻതോട് നജാത്തുൽ ഇസ്ലാം മദ്രസയിൽ മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ
പി.കെ ഹഖീം മാസ്റ്റർ കളൻതോട് ഉദ്ഘാടനം ചെയ്തു, പ്രൊജക്ട് മാനേജർ അമിജേഷ് കെ വി സ്വാഗതവും, പ്രൊജക്ടിലെ മോണിട്ടറിംഗ് & ഇ വാലുവേഷൻ ഓഫീസർ രജിത പുൽപ്പറമ്പത്ത്, പ്രൊജക്ട് ഡോക്ടർ ഷംസിൻ, ആശാ വർക്കർമാരായ , ബുഷ്റ, വിജയ എന്നിവർ സംസാരിക്കുകയും ചെയ്തു, താമരശ്ശേരി താലൂക്ക് ആശുപത്രി ജ്യോതിസ് കേന്ദ്രത്തിലെ കൗൺസിലർ ദിവ്യാദിവേഷ്, ലാബ് ടെക്നീഷ്യൻ ചിത്രാ ഗോവിന്ദ് എന്നിവർ രക്ത പരിശോധനക്ക് നേതൃത്വം നൽകുകയും ചെയ്തു. പ്രൊജക്ടിലെ മറ്റ് ഫീൽഡ് കോഡിനേറ്റർമാരായ ഷിജു. ഷൈജ എന്നിവരും ക്യാമ്പിൽ സന്നിഹിതരായിരുന്നു.