Peruvayal News

Peruvayal News

വൈദ്യുതി ചാർജ് വർദ്ധന : വെൽഫയർ പാർട്ടി കെ. എസ്. ഇ. ബി. മാർച്ചും, ധർണ്ണയും നടത്തി

വൈദ്യുതി ചാർജ് വർദ്ധന : 
വെൽഫയർ പാർട്ടി കെ. എസ്. ഇ. ബി. മാർച്ചും, ധർണ്ണയും നടത്തി

കാക്കൂർ : 
വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി എലത്തൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ. എസ്. ഇ. ബി. ഓഫീസ് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു.

ജന ജീവിതം പൊറുതി മുട്ടിയ സന്ദർഭത്തിൽ വൈദ്യുതി ചാർജ് വർധിപ്പിച്ചത് ജന ദ്രോഹമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം ട്രഷറർ കെ. സലാഹുദ്ധീൻ അഭിപ്രായപ്പെട്ടു. ഉടൻ ചാർജ് വർദ്ധന പിൻവലിക്കണം. ജന ദ്രോഹ നിലപാടുകളുമായി സർക്കാർ മുന്നോട്ടു പോയാൽ ശക്തമായ ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രകടനത്തിനു അമീർ അലി കാക്കൂർ, റസാക്ക് കിഴക്കുമുറി, ഫാസിൽ. കെ,ജുമൈലത് നന്മണ്ട, ജലീൽ മുതുവാട്, അബ്ദുൾ മജീദ് മാസ്റ്റർ കാക്കൂർ, താഹിർ മോ ക്കണ്ടി, അബ്ദുൾ മജീദ് പറമ്പിൽ ബസാർ എന്നിവർ നേതൃത്വം നൽകി.

സെക്രട്ടറി ശംസുദ്ധീൻ ചേളന്നൂർ സ്വാഗതവും, അബ്ദുൾ കാദർ അതിയാനത്തിൽ സമാപന പ്രസംഗവും നടത്തി.
Don't Miss
© all rights reserved and made with by pkv24live