കെഎസ്ടിയു കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ. റസാഖ് മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.
കെഎസ്ടിയുവിന്റെ കാരുണ്യ പദ്ധതി മാതൃകപരം : റസാഖ് മാസ്റ്റർ
കോഴിക്കോട് :
കാരുണ്യ പ്ലസ് എന്ന പേരിൽ കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂനിയൻ അദ്ധ്യാപകർക്ക് വേണ്ടി
നടപ്പിലാക്കുന്ന കാരുണ്യ പദ്ധതി സംസ്ഥാനത്ത് തന്നെ മാതൃകപരവും ഈ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യമായ പ്രവർത്തനവുമാണെന്നും മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടരി എം.എ. റസാഖ് മാസ്റ്റർ പ്രസ്താവിച്ചു. കെഎസ്‌ടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവൻഷൻ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.എം.എ. നാസർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടിൽ മുഖ്യ പ്രഭാഷണം നടത്തി
കോ-ഓഡിനേറ്റർ ഫൈസൽ മൂഴിക്കൽ പദ്ധതി വിശദീകരിച്ചു.
സംസ്ഥാന ഭാരവാഹികളായ എം. അഹമ്മദ്, ബഷീർ ചെറിയാണ്ടി, പി.കെ. അസീസ്, കെ.എം അബ്ദുല്ല, കല്ലൂർ മുഹമ്മദലി, ടി.പി. ഗഫൂർ, ജില്ലാ ജനറൽ സെക്രട്ടരി കിളിയമ്മൽ കുഞ്ഞബ്ദുല്ല, വി.കെ.എം.റഷീദ്, പി.പി ജാഫർ, ടി.കെ. മുഹമ്മദ് റിയാസ്, ബഷീർ മണ്ടോടി,നാസർ എടപ്പാൾ ,
കെ. മുഹമ്മദ് അസ്ലം, അൻവർ ഇയ്യഞ്ചേരി
ടി .ജമാലുദ്ധീൻ
പി.ടി ഷാജിർ, കെ.പി.സാജിദ്, വി.പി.എ.ജലീൽ , അഹമ്മദ് പുതുക്കുടി, കെ കെ മുഹമ്മദലി പ്രസംഗിച്ചു.