ബഷീർ സാഹിത്യത്തെ പുനരാവിഷ്കരിച്ചു.
പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും അർട്സ് ക്ലബും സംയുക്തമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം സംഘടിപ്പിച്ചു.
പ്രിൻസിപ്പളിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ എസ് എം സി ചെയർമാൻ ശബരീശൻ ഉദ്ഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളുടെ പുന:രാവിഷ്കാരവും അദ്ദേഹത്തിൻ്റെ പ്രശസ്ത കൃതിയായ മൂച്ചീട്ടുകളിക്കാരൻ്റെ മകൾ എന്ന കൃതിയുടെ ഒരു ഭാഗമായ "ഹലാക്കിൻ്റെ ഔലും കഞ്ഞിയും " എന്ന ലഘുനാടകവും അരങ്ങേറി. കൂടാതെ മലയാളത്തിൻ്റെ അനശ്വര കഥാകാരൻ്റെ ജീവിതവും സാഹിത്യ തപസ്യയും അനാവരണം ചെയ്യുന്ന ചാർട്ടുകളുടെയും, പുസ്തകങ്ങളുടേയും, അദ്ദേഹം ജീവൻ കൊടുത്ത കഥാപാതങ്ങളുടെ കാരികേച്ചറുകളുടേയും പ്രദർശനവും ചടങ്ങിന് അർത്ഥവത്തായി മാറ്റി. ആർട്ട്സ് ക്ലബ് കോർഡിനേറ്ററ്ററായ രഹ്ന, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രതീഷ് ആർ നായർ, എൻ എസ് എസ് വോളൻ്റിയർ ലീഡർ ശോഭിത്ത് , മാളവിക ക സ്റ്റുഡൻ്റ് കൺവീനർ തൃഷ , എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.