Peruvayal News

Peruvayal News

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് പന്നൂരിൽ സമഗ്ര വികസന പദ്ധതി ആരംഭിച്ചു....

ജീവനി പന്നൂർ സമഗ്ര വികസന പദ്ധതി ആരംഭിച്ചു


 കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്  പതിനഞ്ചാം വാർഡ് പന്നൂരിൽ സമഗ്ര വികസന പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വാർഡിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ  പ്രവർത്തനങ്ങൾക്ക് രൂപം നൽകി. സന്നദ്ധസേവകരുടെയും കുടുംബശ്രീ പ്രവർത്തകരുടേയും സഹകരണത്തോടെ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിദ്യാഭ്യാസ സേവന പ്രവർത്തനങ്ങൾ, സ്കോളർഷിപ്പ് പദ്ധതികൾ ,അഡ്മിഷൻ ഹെൽപ്പ് ലൈൻ എന്നിവ ജീവനി പദ്ധതിയുടെ ഭാഗമായി ആരംഭിക്കും.  ഗ്രീൻ ക്ലീൻ കിഴക്കോത്തിന്റെ ഭാഗമായുള്ള പുരയിടം ഹരിതവൽക്കരണം, മാലിന്യമുക്ത ഗ്രാമം, പെയിൽ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ എന്നിവ ജീവനിയുടെ ഭാഗമായി തുടങ്ങിക്കഴിഞ്ഞു.
 ഗ്രാമത്തെ ലഹരിമുക്തമാക്കുക എന്ന   പദ്ധതിയുടെ ഭാഗമായി 'നമ്മളാവുക' കാമ്പയിൻ നടന്നു വരുന്നു. കാമ്പയിൻ ഭാഗമായി വാർഡുകളിൽ ക്ലസ്റ്ററാക്കി ക്ലാസുകൾ നൽകും. അംഗൻവാടികളിൽ വെച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.
    കുടുംബശ്രീകളിലൂടെ പുസ്തക വിതരണം നടത്തി വായനാ സംസ്കാരം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ കെ.ആലി മാസ്റ്റർ സ്മാരക സാംസ്കാരിക നിലയത്തിലെ ലൈബ്രറി പുസ്തകങ്ങളാണ് "പുസ്തകച്ചങ്ങാതി" പദ്ധതി വഴി വീടുകളിൽ എത്തിക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ വിതരണത്തിന് നേതൃത്വം നൽകും. മികച്ച പുസ്തകാസ്വാദനക്കുറിപ്പിന് സമ്മാനവും ഏർപ്പെടുത്തിയിട്ടുണ്ട്.  ബ്രഹ്ത് പദ്ധതികളുടെ ഉദ്ഘാടനം വാർഡ് മെമ്പർ വഹീദ കയ്യളശ്ശേരി നിർവഹിച്ചു. എം.എ സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാട്ടത്തിൽ അബൂബക്കർ ഹാജി , ടി.പി.നൗഫൽ പുല്ലാളൂർ, പി.സുമേഷ് കുമാർ, പി സതീഷ് കുമാർ, എന്നിവർ ആശംസകൾ അർപ്പിച്ചു. സാംസ്കാരിക നിലയം സെക്രട്ടറി കയ്യലിക്കൽ ഹുസൈൻ സ്വാഗതം പറഞ്ഞു. കോഡിനേറ്റർ അഷ്റഫ് കയ്യളശ്ശേരി നന്ദി രേഖപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live