Peruvayal News

Peruvayal News

തൊഴിൽ ചൂഷണം അവസാനിപ്പിക്കണം.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ചെറുകിട വ്യാപാര മേഖലയിലെ മുഴുവൻ തൊഴിലാളികൾക്കും ലഭ്യമാക്കണം....

കോഴിക്കോട് ജില്ലാ കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ C I T U കുന്നമംഗലം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു . പെരുവയൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനം C I T U ജില്ലാ വൈസ് പ്രസിഡൻറ്
 എം ധർമ്മജൻ ഉദ്ഘാടനം ചെയ്തു .
ജില്ലാ സെക്രട്ടറി കെ പി പ്രമോദ് , ജില്ലാ ട്രഷറർ പി സുകുമാരൻ , സിഐടിയു ഏരിയ സെക്രട്ടറി വി പി രവീന്ദ്രൻ  എന്നിവർ സംസാരിച്ചു. എംടി സുരേന്ദ്രൻ പതാക ഉയർത്തി . സ്വാഗതം വി പി സുരേന്ദ്രൻ , അധ്യക്ഷൻ എംടി സുരേന്ദ്രൻ രക്തസാക്ഷി പ്രമേയം .ടി സുനിൽകുമാർ,അനുശോചന പ്രമേയം കെ വസന്ത . സ്വാഗതം വി പി സുരേന്ദ്രൻ . കേരള സർക്കാരിൻറെ തൊഴിൽ ശ്രേഷ്ട അവാർഡ് ലഭിച്ച വിലാസിനി കവലാട്ട് മേത്തൽ എന്ന തൊഴിലാളിയെ ഉപഹാരം നൽകി ആദരിച്ചു .
തൊഴിലാളികളുടെ മക്കൾക്ക് പ്ലസ് ടു വിന് ഫുൾ എ പ്ലസ് ലഭിച്ച സാധിക പാറോൽ ,
ആർദ്ര കെ , SSLC A+  ലഭിച്ച രാകേന്ദു എം സി ,എന്നിവർക് സമ്മേളനത്തിൽ വച്ച് ഉപഹാരം നൽകി . വി പി സുരേന്ദ്രൻ സെക്രട്ടറി ,കെ വസന്ത പ്രസിഡണ്ട് ,എം പി സുരേന്ദ്രൻ (ട്രഷറർ) , ടി സുനിൽകുമാർ ,
നിഷ വി കെ ,വൈസ് പ്രസിഡൻറ് മാർ
സദാശിവൻ കെ ,സബീഷ് പി ,ജോയിൻറ് സെക്രട്ടറി മാർ എന്നിവരെ ഭാരവാഹികളലായി ഈ സമ്മേളനം തിരഞ്ഞെടുത്തു . വി പി സുരേന്ദ്രൻ റിപ്പോർട്ടും . കെ വസന്ത വരവുചെലവ് കണക്കും അവതരിപ്പിച്ചു . ടി സുനിൽകുമാർ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live