കോടഞ്ചേരി- പതങ്കയത്ത്
ഒഴുക്കിൽ പെട്ട് മരണപ്പെട്ട ഈസ്റ്റ്
മലയമ്മയിലെ മുസ്ലിം യൂത്ത്ലീഗിന്റെ
സജീവ പ്രവർത്തകനും വൈറ്റ്ഗാർഡ്
അംഗവുമായ പൂലോട്ട് ഹുസ്നി മുബാറക്കിന്റെ വസതി
മുസ്ലിം ലീഗ് സംസ്ഥാന ആക്ടിംഗ് ജനറൽ സിക്രട്ടറി അഡ്വ:പി.എം.എ.സലാം
സന്ദർശിച്ചു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.
ഖാദർ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ്
ജനറൽ സിക്രട്ടറി ഖാലിദ് കിളിമുണ്ട,
ട്രഷറർ എൻ.പി.ഹംസമാസ്റ്റർ,
സിക്രട്ടറി ഒ.ഹുസൈൻ,ചാത്തമംഗലം
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്
എൻ.എം.ഹുസൈൻ,ജനറൽ സിക്രട്ടറി അഹമ്മദ്കുട്ടി അരയങ്കോട്,
സിക്രട്ടറിമാരായ എൻ.പി.ഹമീദ് മാസ്റ്റർ,പി. ടി. എ. റഹ്മാൻ,
വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി
മണ്ഡലം വൈറ്റ്ഗാർഡ് ക്യാപ്റ്റൻ സിദ്ധിഖ് ഈസ്റ്റ് മലയമ്മ ,വാർഡ് മുസ്ലിം ലീഗ് നേതാക്കളായ പീടികക്കണ്ടി
അബൂബക്കർ ഹാജി,കെ.ടി.മുഹമ്മദ്
ഹാജി,കെ. ടി.സലാം ,പി. എം.മുസ്തഫ എന്നിവർ സംബന്ധിച്ചു.