Peruvayal News

Peruvayal News

വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക: ചർച്ച സംഗമം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടി ഉദ്ഘാടനം ചെയ്തു..

സാമൂഹ്യ നീതി രാഷ്ട്രീയ പാർട്ടികൾ ഏറ്റെടുക്കണം : അസ്‌ലം ചെറുവാടി

ചേളന്നൂർ :
 വംശീയ കാലത്ത് സാമൂഹ്യ നീതി സംസ്ഥാപിക്കുവാൻ മുഴുവൻ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ അസ്‌ലം ചെറുവാടി ആവശ്യപ്പെട്ടു.എലത്തൂർ മണ്ഡലം സംഘടിപ്പിച്ച 
"വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക" ചർച്ച സംഗമം ചേളന്നൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കമ്മിറ്റി അംഗം ശശീന്ദ്രൻ പപ്പൻകാട് മുഖ്യ പ്രഭാഷണം നടത്തി. അയേടത് ശ്രീധരൻ മാസ്റ്റർ, റഷീദ് പി. സി. പാലം, ലത പുതിയേടത്,ഫജ അഷ്‌റഫ്‌,കെ. സലാഹുദ്ധീൻ, അനിൽ ചേളന്നൂർ, ഷൌക്കത്ത് കക്കോടി, ബാബു ജോയ് ബസാർ, ശശി മൂരിക്കര, താഹിർ മോക്കണ്ടി, രാജു പുറക്കാട്ടിരി എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ അബ്ദുൾ കാദർ അതിയാനത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ടി. ശംസുദ്ധീൻ സ്വാഗതവും, ക്യാമ്പയിൻ കൺവീനർ ഷഹീദ അമ്പലത്തു കുളങ്ങര നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live