ലോകപ്രകൃതി സംരക്ഷണ ദിനമായ ജൂലായ് 28 ന് ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് എച്ച്. എസ്.എസ് ലെ എൻ.എസ്.എസ്.യൂണിറ്റ് പയ്യടി മീത്തൽ, മാമ്പുഴ പുഴയ്ക്ക് സമീപം ഫലവൃക്ഷങ്ങളുടെ വിത്തുകളുള്ള സീഡ് ബോളുകൾ വിതറി. കേരള പൊതുവിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീമും ചേർന്ന് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം സീഡ് ബോളുകൾ വിതറി പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷാജി പുത്തലത്ത് നിർവ്വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ശ്രീജ. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ക്കൂൾ പി.ടി.എ. പ്രസിഡണ്ട് ശ്രീ. സുരേഷ് എം അധ്യക്ഷം വഹിച്ചു. എൻ.എസ്. എസ് വളണ്ടിയർ ലീഡർ ജാന എ ലൈസ് സീഡ് ബോൾ വിതറുന്ന പ്രവർത്തന പ്രാധാന്യം വിശദമാക്കി.പെരുമണ്ണ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ദീപ കാമ്പുറത്ത്, വാർഡ് കൺവീനർ ശ്രീ. കെ .അശോകൻ, മാമ്പുഴ സംരക്ഷണ സമിതി സെക്രട്ടറി ശ്രീ. നിസാർ, മാമ്പുഴ സംരക്ഷണ സമിതി പ്രസിഡണ്ട് ശ്രീ. ടി. കെ.എ അസീസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹയർസെക്കണ്ടറി അധ്യാപകൻ ഡോ. രഞ്ജിത്ത് ലാൽ, പെരുമണ്ണയിലെ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, പ്രദേശവാസികൾ , എൻ. എസ്. എസ് വളണ്ടിയർമാർ എന്നിവരും പരിപാടിയിൽ പങ്കാളികളായി. എൻ.എസ്.എസ്.ടീം പങ്കെടുത്തവർക്ക് മധുര പലഹാരം വിതരണം ചെയ്തു. എൻ.എസ്.എസ് അസി. പ്രോഗ്രാം ഓഫീസർ ശ്രീ. സന്തോഷ് കെ.പി നന്ദി അർപ്പിച്ചു.