കോഴിക്കോട് :
സ്വാശ്രയ നിയമം കാലിക്കറ്റ് സർവകലാശാലയിൽ നടപ്പിലാക്കുമെന്ന് സി. ഐ. ടി യും ജില്ല പ്രസിഡണ്ടും സിൻഡിക്കേറ്റ് മെമ്പറുമായ എ.കെ രമേശൻ അറിയിച്ചു.
സ്വാശ്രയ കോളേജ് അധ്യാപക സംഘടനയായ സെൽഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻ്റ് സ്റ്റാഫ് അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് ക്യാംപയിന് നരിക്കുനി ബൈത്തുൽ ഇസ്സ കോളേജിൽ ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . സർക്കാറിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയാണ് അടിസ്ഥാന വിദ്യാഭ്യാസ മേഖലയിൽ ഇത്രയധികം പുരോഗതി കൈവരിച്ചത്. സമാന രീതിയിൽ നിയമസഭയിൽ പാസ്സാക്കിയ പുതിയ "സ്വാശ്രയ നിയമം - 2021 " നടപ്പിലാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഗുണനിലവാരം വർദ്ധിക്കുമെന്നും സംസ്ഥാനത്തെ ആയിരത്തിലധികം സ്വാശ്രയ സ്ഥാപനങ്ങളിലെ ജീവനകാർക്ക് ജോലി സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സർവകലാശാല സിൻഡിക്കറ്റ്മെമ്പർ ജയകൃഷൻ, ഷിയോലാൽ , ഷമീർ, പ്രജീഷ്‌ലാൽ, പ്രൊഫ: സി.ടി ഫ്രാൻസിസ് , ഡോ.സി.കെ.അഹമ്മദ്, വിപ്ലവദാസ്, ശ്രീകല, സ്മൃതി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.