Peruvayal News

Peruvayal News

ജില്ലയിൽ ഉന്നത വിജയം നേടിയ ചക്കാലക്കൽ എച്ച്.എസ്.എസ് ന് മടവൂർ ഗ്രാമ പഞ്ചായത്തിന്റെ ഉപഹാര സമർപ്പണവും പ്രതിഭകൾക്ക് അനുമോദനവും നടത്തി. ...

മടവൂർ ഗ്രാമ പഞ്ചായത്ത്‌ വിജയോത്സവം



മടവൂർ : 
ജില്ലയിൽ ഉന്നത വിജയം നേടിയ ചക്കാലക്കൽ എച്ച്.എസ്.എസ് ന് മടവൂർ ഗ്രാമ പഞ്ചായത്തിന്റെ ഉപഹാര സമർപ്പണവും പ്രതിഭകൾക്ക് അനുമോദനവും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. 
വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷൈനി തായാട്ട് അധ്യക്ഷത വഹിച്ചു.
ചക്കാലക്കൽ എച്ച്. എസ്.എസ്  പ്രിൻസിപ്പൽ രാജി ടീച്ചർ മുഖ്യാഥിതിയായിരുന്നു.ജില്ലയിൽ ഉന്നത വിജയം നേടിയ ചക്കാലക്കൽ എച്ച്. എസ്.എസി നും  പ്രതിസന്ധികളെ തരണം ചെയ്ത് ഉയർന്ന് മാർക്ക് നേടിയ ഫിനു ഷെറിനുമുള്ള ഉപഹാരസമർപ്പണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് നിർവഹിക്കുച്ചു. അഫ്സൽ മടവൂർ വിജയോത്സവം അനുമോദന സന്ദേശം നൽകി. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ബുഷ്റ പൂളോട്ടുമ്മൽ ,ഫെബിന അബ്ദുൽഅസീസ് , മെമ്പർമാരായ പി കെ ഇ ചന്ദ്രൻ ,സന്തോഷ് മാസ്റ്റർ , വാസുദേവൻ സോഷ്മസുർജിത്ത് മുഹമ്മദ് പുറ്റാൾ, നിഖിത . ജുറൈജ് പുല്ലാളൂർ, ഷക്കീല ബഷീർ, ഫാത്തിമ മുഹമ്മദ്, ചക്കാലക്കൽ എച്ച്.എസ്.എസ് .എച്ച്. എം ബഷീർ മാസ്റ്റർ,
 കെ കുഞ്ഞാമു, ടി.കെ അബുബക്കർ മാസ്റ്റർ, എം.അസീസ് മാസ്റ്റർ,
ചോലക്കര മുഹമ്മദ് മാസ്റ്റർ ,ഷക്കീല ടീച്ചർ, ഷുക്കൂർ മാസ്റ്റർ, ബിജു മാസ്റ്റർ, അബ്ദുസലാം പി.കെ ,എ.പി യൂസഫ് അലി, ഫാറൂഖ് മാസ്റ്റർ, ഹമീദ് മടവൂർ, കെ.പി യസ്സാർ, ഒ.കെ.മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു.




Don't Miss
© all rights reserved and made with by pkv24live