മാവൂർ:
ഗവ ഹയർ സെക്കൻഡറി സ്കൂൾ എഡ്യുകെയർ പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. വിവിധ പരീക്ഷകളിലെ ഉന്നത വിജയികളെ ജില്ല പഞ്ചായത്ത് മെംബർ സുധ കമ്പളത്ത് അനുമോദിച്ചു. ലോഗോ പ്രകാശനം മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. രഞ്ജിത് നിർവഹിച്ചു.
ഹെഡ്മിസ്ട്രസ്സ്, യു.സി. ശ്രീലത പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് എൻ. സുരേഷ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെംബർ
എ.പി. മോഹൻദാസ്, വിദ്യാലയ വികസന സമിതി വർക്കിങ് ചെയർമാൻ എം. ധർമ്മജൻ, ഡോ. വി. പരമേശ്വരൻ മാസ്റ്റർ,
എം.പി.ടി.എ പ്രസിഡന്റ് രാജി ചെറുതൊടികയിൽ, സീനിയർ അസിസ്റ്റന്റ് സി.കെ. അബ്ദുൾ വഹാബ്, എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി എം.പി. ആലിക്കുട്ടി, എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി പി. മധുസൂദനൻ,, എസ്.ആർ.ജി കൺവീനർ എ. ലേഖ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ഇൻ ചാർജ് ജിഷ രാജൻ സ്വാഗതവും എഡ്യൂകെയർ കൺവീനർ പി.പി. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.