സ്കൂൾകിറ്റ് വിതരണം ചെയ്തു
കുന്ദമംഗലം:
ഒരു വൃക്ഷ തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി സദയം ചാരിറ്റബിൾ ട്രസ്റ്റ് അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി സ്കൂൾകിറ്റ് വിതരണം ചെയ്തു. കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ജി നാരായണൻ കുട്ടി ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് ചെയർമാൻ എം.കെ. രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.
വിശിഷ്ട സേവനത്തിന് അംഗൻവാടി ടീച്ചറും ട്രസ്റ്റ് അംഗവുമായ സീന ഭായിയെചടങ്ങിൽ ആദരിച്ചു. കുന്ദമംഗലം
പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ, സദയം ജന. കൺവീനർ പി.ശിവപ്രസാദ്, വർക്കിം ഗ് ചെയർമാൻ സർവ്വ ദമനൻകുന്നമംഗലം,
ജന.സെക്രട്ടറി ഉദയകുമാർ,എം.പ്രമീള നായർ , പി.തങ്കമണി, വി.പി. സുരേഷ് കുമാർ, സീന ഭായ് , എം. സുധിൻ രാജ് സംസാരിച്ചു.