വാഴക്കാട് :
വൈക്കം മുഹമ്മദ് ബഷീർ എന്ന വിഖ്യാത എഴുത്തുകാരന്റെ സ്മരണ നിലനിർത്താനായി ബി ടി എം ഒ യു പി സ്കൂളിൽ സുഹറയും മജീദും ചേർന്ന് മാങ്കോസ്റ്റിൻ മരം നട്ടു. കാഴ്ചക്കാരായി പാത്തുമ്മയും,സൈനബയും, സാറാമ്മയും , എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ,ആനവാരി രാമൻ നായരും, പൊൻകുരിശ് തോമയുമെല്ലാം അണി നിരന്നു . ബഷീർ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ബി ടി എം ഒ യു പി സ്കൂളിൽ നടന്നു വരുന്നത്.
എന്റെ ബഷീർ ക്വിസ്പ്രോഗ്രാം, പരകായ പ്രവേശം വേഷപകർച്ച, ബഷീറിന്റെ ആകാശങ്ങൾ കണ്ടവരും കേട്ടവരുമായുള്ള മുഖാമുഖം, ഭൂമിയുടെ അവകാശികൾ മരം നടൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും. അഞ്ചും ആറും ക്ലാസിൽ പഠിക്കുന്ന ഹിനാൻ , അതുൽ, സബ് ഹ, അമീഖ,മിൻ ഷാൽ ,മിൻ ഹാൽ ,ഹാനി, ശ്രീനിജ്, നദീം, റയ്യാൻ , മിൻഷാൽ തുടങ്ങിയവർ നേതൃത്വം നൽകി