കോഴിക്കോട്:
വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക്ക് സർവ്വീസ് പ്രശ്നങ്ങൾക്ക് പരിഹാരം തേടി കെ എസ് ടി യു കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി അവകാശ ദിനം ആചരിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അവകാശ പത്രിക കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.പി.സാജിദ് ഡി ഇ ഒ കെ പി ധനേഷ് സാറിന് സമർപ്പിച്ചു. ചടങ്ങിൽ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.കെ. അസീസ് മുഖ്യപ്രഭാഷണം നടത്തി. റവന്യൂ ജില്ലാ പ്രസിഡണ്ട് കെ.എം എ നാസർ, വിദ്യാഭ്യാസ ജില്ലാ ജനറൽ സെകട്ടറി വി.പി.എ ജലീൽ ജില്ലാ സെക്രട്ടറി നാസർ, കെ.മുഹമ്മദ്അസ്ലം സിറ്റി സബ്ജില്ലാ പ്രസിഡണ്ട് ടി.കെ. ഫൈസൽ പ്രസംഗിച്ചു.