Peruvayal News

Peruvayal News

ബലി പെരുന്നാൾ ദിനത്തിൽ യൂത്ത് ലീഗ് സൗഹൃദ സമ്മാനം കൈമാറി...

പുതുപ്പാടി: സൗഹൃദങ്ങളുടെ പാലം പണിയാം, സാമൂഹിക ബന്ധങ്ങൾ 
ചേർത്തു പിടിക്കാം എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗിൻ്റെ ക്യാമ്പയിൻ്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് ബലി പെരുന്നാൾ ദിനത്തിൽ ഈദ് സമ്മാനം കൈമാറി.ബന്ധങ്ങളും സൗഹൃദങ്ങളും കൂടുതൽ ശക്തമാക്കി മനുഷ്യർക്കിടയിൽ പരസ്പര ഐക്യം കൂട്ടിയുറപ്പിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്.പരസ്പര അകൽച്ചകൾ സൃഷ്ടിച്ച് സാമൂഹിക ജീവിതത്തിൽ ഭിന്നതകൾ നടത്തുന്ന സമയത്ത് ,സ്വയം വിശ്വാസങ്ങൾ
 നിലനിർത്തി കൊണ്ട്  എല്ലാവരുമായും സൗഹൃദങ്ങൾ സൂക്ഷിക്കാമെന്ന ബോധ്യം യുവതലമുറക്ക് കൂടുതൽ വ്യക്തമാക്കികൊണ്ടാണ് പരിപാടി സംഘടിക്കപ്പെടുന്നത്.

പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗിൻ്റെ പെരുന്നാൾ ഗിഫ്റ്റ്  മുപ്പത്തി ഒന്ന് വർഷത്തെ അദ്ധ്യാപന സേവനത്തിന് ശേഷം ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്കൂളിൽ നിന്ന് വിരമിച്ച ഐസക്ക് മാസ്റ്റർക്ക് കൈമാറി. യൂത്ത് ലീഗ് ഉപഹാരം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.പി സുനീർ കൈമാറി. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപനത്തിലൂടെ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് അറിവിൻ്റെ ലോകം 
തുറന്ന് കൊടുത്ത ഐസക്ക് മാസ്റ്റർ സർവീസിൽ ഉള്ളപ്പോഴും വിരമിച്ച ശേഷവും നിരവധി സാമൂഹിക, സാംസ്കാരിക, സേവന മേഖലയിൽ നിറസാന്നിദ്ധ്യമാണ്. വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ ക്ലാസുകളിലൂടെയും, ജീവകാരുണ്യ സംഘടനയായ മാസ്സിലെ പ്രവർത്തനത്തിലൂടെയും, ജാതി മത ഭേദമന്യേ നിർദ്ധരരായ കിഡ്നി രോഗികൾക്ക് സൗജന്യമായ ഡയാലിസിസ് ചെയ്ത് കൊടുക്കുന്ന സെൻ്റ് ജോർജ്ജ് ഡയാലിസിസ് സെൻ്ററിൻ്റെ പ്രവർത്തനത്തിലും ഐസക്ക് മാസ്റ്റർ പൊതു രംഗത്ത് നിറ സാന്നിദ്ധ്യമാണ്. ഗാന്ധിയൻ ദർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന ദേശീയ സംഘടനയായ ഏകദാ പരിഷത്തിൻ്റെ കോഴിക്കോട് ജില്ലാ മുൻ കൺവീനർ കൂടിയായിരുന്നു ഐസക്ക് മാസ്റ്റർ.

ഈങ്ങാപ്പുഴയിൽ നടന്നപരിപാടിയിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഷംസീർ,പോത്താറ്റിൽ, 
മോളിടീച്ചർ,കെടിഷമീർ
കെ,സി,ഷിഹാബ്, ബാബു കാക്കവയൽ, ഷബീറലി പെരുമ്പള്ളി, മഹറലി കാവുംപുറം എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live