അനുമോദനവും കലാമേളയും
മടവൂർ :
ന്യൂ & ഓൾഡ് കലാവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ കലാ കായിക രംഗത്തെ പ്രതിഭകളെ ആദരിക്കലും വിദ്യാർത്ഥികളുടെ കലാമേളയും സംഘടിപ്പിച്ചു
അനുമോദന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബുഷ്റ പൂളോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.
അസൈൻ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. കെ.ടി അബ്ദുൽ അസീസ് അനുമോദന പ്രഭാഷണം നടത്തി.
അമൽ , എ.പി യൂസഫ് അലി, എ.ആർ റസാഖ് , പ്രഷോഭ് കുന്ദമംഗലം, സലിം പുല്ലാളൂർ, ഹനീഫമുട്ടാഞ്ചേരി, കെ പി മുഹമ്മദ് സാലിഹ് , താജു എരവന്നൂർ , ഷമീർ മുട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.