Peruvayal News

Peruvayal News

ആ​തു​ര സേ​വ​ന രം​ഗ​ത്ത് അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ന്ദ​മം​ഗ​ല​ത്തെ ജ​ന​കീ​യ ഡോ​ക്ട​ര്‍ എ​ന്‍. വിജയൻ

ആ​തു​ര സേ​വ​ന രം​ഗ​ത്ത് അ​ര നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി കു​ന്ദ​മം​ഗ​ല​ത്തെ ജ​ന​കീ​യ ഡോ​ക്ട​ര്‍ എ​ന്‍. വിജയൻ
ത​ല​മു​റ​ക​ളാ​യി കു​ന്ദ​മം​ഗ​ല​ത്തു​കാ​രു​ടെ കു​ടും​ബ ഡോ​ക്ട​റാ​ണ് ഇ​ദ്ദേ​ഹം. ഡോ​ക്ട​റെ ക​ണ്ടാ​ല്‍ രോ​ഗം ഭേ​ദ​മാ​കു​മെ​ന്ന വി​ശ്വാ​സ​മാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് ഇ​ദ്ദേ​ഹം ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​താ​ക്കു​ന്ന​ത്. 1967ല്‍ ​വ​യ​നാ​ട് അ​മ്ബ​ല​വ​യ​ല്‍ സ​ര്‍​ക്കാ​ര്‍ ഡി​സ്‌​പെ​ന്‍​സ​റി​യി​ല്‍ അ​സി. സ​ര്‍​ജ​ന്‍ ആ​യാ​ണ് ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്. സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​ര്‍ കു​റ​വാ​യ​തി​നാ​ല്‍ അ​ക്കാ​ല​ത്ത് ഒ​രേ​സ​മ​യം ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ആ​യും ജ​ന​റ​ല്‍ ഫി​സി​ഷ്യ​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2016ല്‍ ​ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കോ​ള​ജ് ഓ​ഫ് ജ​ന​റ​ല്‍ പ്രാ​ക്ടി​ഷ​നേ​ഴ്‌​സ് കോ​ഴി​ക്കോ​ട് ചാ​പ്റ്റ​റി​ന്റെ ഫാ​മി​ലി പ്രാ​ക്ടി​സ് റീ​ജ​ന​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ചു.

ഡോ​ക്ടേ​ഴ്സ് ദി​ന​ത്തി​ല്‍ പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ന്ദ​മം​ഗ​ല​ത്ത് ആ​തു​ര സേ​വ​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഡോ. ​വി​ജ​യ​ന്‍ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കു​ന്ദ​മം​ഗ​ലം യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി പി.​കെ. ബാ​പ്പു ഹാ​ജി ഡോ​ക്ട​റെ പൊ​ന്നാ​ട അ​ണി​യി​ച്ചു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് എം. ​ബാ​ബു​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍. വി​നോ​ദ് കു​മാ​ര്‍, ടി.​വി. ഹാ​രി​സ്, ഒ.​പി. അ​സ്സ​ന്‍ കോ​യ, എം.​പി. മൂ​സ, സു​നി​ല്‍ ക​ണ്ണോ​റ, സ​ജീ​വ് കി​ഴ​ക്ക​യി​ല്‍, ടി.​സി. സു​മോ​ദ്, എം.​ആ​ര്‍. നി​മ്മി, ക​മ​ലം, കെ.​പി. അ​ബ്ദു​ള്‍ നാ​സ​ര്‍, എം.​കെ. റ​ഫീ​ഖ്, ടി. ​ശ​ശീ​ന്ദ്ര​ന്‍, ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പി. ​ജ​യ​ശ​ങ്ക​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
Don't Miss
© all rights reserved and made with by pkv24live