Peruvayal News

Peruvayal News

വെള്ളപ്പൊക്കം മൂലം കാരശ്ശേരി പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

വെള്ളപ്പൊക്കം മൂലം കാരശ്ശേരി പഞ്ചായത്തിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കാരശ്ശേരി പഞ്ചായത്തിൽ വ്യാപകമായ കൃഷിനാശം ആണ് വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ളത്. കക്കാട്, കുമാരനല്ലൂർ വില്ലേജുകളിലായി ഏകദേശം 5 ഹെക്ടർ ഭൂമിയിൽ ആണ് കൃഷിനാശം ഉണ്ടായിട്ടുള്ളത്. പ്രധാനമായും വാഴ കർഷകരെയാണ് വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത്. 9500 കുലച്ച വാഴകളും 700 കുലക്കാത്ത  വാഴകളും നശിച്ചു. 120 കവുങ്ങുകളും 10 തെങ്ങുകളും 53 റബ്ബർ മരങ്ങളും മഴക്കെടുതിയിൽ നശിച്ചിട്ടുണ്ട്.ഏകദേശം 61,72,000 രൂപയുടെ കൃഷിനാശം ഉണ്ടായിട്ടുണ്ട് എന്നാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. നാലര ഹെക്ടർ ഭൂമിയിലെ വാഴ കർഷകർക്ക് മാത്രം 59,50000 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
 കോവിഡ് പ്രതിസന്ധിക്ക് ശേഷം കർഷകർ ബാങ്ക് വായ്പ എടുത്തും മറ്റും നടത്തിയ കൃഷി നശിച്ചത് അവർക്ക് വലിയ ദുരന്തമാണ് ഉണ്ടാക്കിയിട്ടുള്ളത്. കർഷകർക്ക് ആവശ്യമായ നഷ്ടപരിഹാരം സർക്കാർ ഉടൻ ലഭ്യമാക്കണമെന്ന് സ്ഥലം സന്ദർശിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സ്മിത പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത ദേവി മൂത്തേടത്ത്,വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, എം ടി അഷ്റഫ്,സി വി ഗഫൂർ,സാദിഖ് കെ.പി എന്നിവരും പ്രസിഡണ്ട് നോടൊപ്പം സ്ഥലം സന്ദർശിച്ചു.
ഇസ്മായിൽ മേച്ചേരി ,
ഹരിദാസൻ തൂങ്ങലിൽ,
സുരേഷ് ജി ആനയാംകുന്ന്,
ബാബു ഇ പി കളരിക്കണ്ടി,
ഉമ്മർകോയ കപ്പാല,
ജോൺ ഫ്രാൻസീസ് ഉള്ളാട്ടിൽ,
രാധാകൃഷ്ണൻ തൂങ്ങലിൽ,
ഷാജികുമാർ കുന്നത്ത്,
അഹമ്മദ് ഹാജി അടുക്കത്തിൽ,
ആഷിൽ ടി തൂങ്ങലിൽ തുടങ്ങിയവരുടെ വാഴയാണ് നശിച്ചത്
Don't Miss
© all rights reserved and made with by pkv24live