Peruvayal News

Peruvayal News

ഷെവലിയർ സി.ഇ. ചാക്കുണ്ണിയെ ആദരിച്ചു. അവാർഡായി ലഭിച്ച സ്വർണ്ണ നാണയ തുക നഴ്സിംഗ് വിദ്യാർത്ഥിനിക്ക് പഠനസഹായമായി നൽകും.

ഷെവലിയർ  സി.ഇ. ചാക്കുണ്ണിയെ ആദരിച്ചു.
  അവാർഡായി ലഭിച്ച സ്വർണ്ണ നാണയ തുക നഴ്സിംഗ് വിദ്യാർത്ഥിനിക്ക് പഠനസഹായമായി നൽകും.

    കോഴിക്കോട് : 
ജിബി ഗ്രൂപ്പ്‌ ഏർപ്പെടുത്തിയ സാമൂഹിക പ്രതിബദ്ധതക്കുള്ള പ്രഥമ "എക്സലൻസ് ഇൻ സോഷ്യൽ കമ്മിറ്റ് മെന്റ് അവാർഡ്" മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും, വ്യവസായിയും, സാമൂഹിക പ്രവർത്തകനുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണിക്ക്  സമ്മാനിച്ചു. കേരള ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും ഹാപ്പി ഗ്രൂപ്പ് എംഡിയുമായ എം. ഖാലിദ് പൊന്നാട അണിയിച്ച് ഉപഹാരവും, സുവർണ്ണമുദ്രയും ചടങ്ങിൽ സമ്മാനിച്ചു. കൊവിഡ് ലോക്ഡൗൺ കാലത്ത്  ചാക്കുണ്ണിയും കുടുംബവും അവരുടെ ഉടമസ്ഥതയിലുള്ള  കടകൾക്ക് വാടക ഒഴിവാക്കുകയും   മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് എന്ന നിലയ്ക്ക് മലബാറിന്റെ വികസനത്തിന് നൽകിയ പ്രവർത്തനങ്ങൾ പരിഗണിച്ച് നൽകുന്ന ഈ അവാർഡ് ഏറ്റവും അർഹനായ വ്യക്തി തന്നെയാണ് നൽകുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

     "പാർട്ണേഴ്സ് ഇൻ പ്രോഗ്രസ്" എന്ന് നാമകരണം ചെയ്ത വ്യാപാരി സംഗമത്തിൽ കോഴിക്കോട് ഹോട്ടൽ ട്രിപ്പന്റയിൽ നടന്ന ചടങ്ങിൽ ഗുഡ് ബൈ ഗ്രൂപ്പ്  മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ.പി ഖാലിദ് അധ്യക്ഷത വഹിച്ചു. ആദരവും അംഗീകാരവും പ്രതീക്ഷിച്ചല്ല ഞങ്ങൾ ലോക്ക് ഡൗൺ കാലയളവിൽ വാടക ഒഴിവാക്കിയതെന്നും മറ്റ് എളിയ പ്രവർത്തനങ്ങൾ നടത്തിയതെന്നും മറുപടി പ്രസംഗത്തിൽ ഷെവലിയർ സി.ഇ ചാക്കുണ്ണി പറഞ്ഞു.  ഇത് കൂടുതൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്താനുള്ള ഉത്തരവാദിത്വവും  പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് തുകയായി ലഭിച്ച സ്വർണ്ണ നാണയത്തിന് തത്തുല്യമായ തുക സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന ഒരു വ്യാപാരിയുടെ മകളായ  നഴ്സിങ് വിദ്യാർത്ഥിനിക്ക് പഠനസഹായമായി നൽകുമെന്ന് ചടങ്ങിൽ അറിയിച്ചു.  അതേ തുക ജി ബി ഗ്രൂപ്പ് എംഡി ഡോക്ടർ കെ.പി ഖാലിദും അതേ വിദ്യാർഥിനിക്ക് നൽകുമെന്ന് അറിയിച്ചു.

 ജനറൽ മാനേജർ എം. സിറാജുദ്ദീൻ സ്വാഗതവും റീജിണൽ സെയിൽസ് മാനേജർ രവികുമാർ നന്ദിയും രേഖപ്പെടുത്തി.

   

കെപി ഖാലിദ് 

മാനേജിംഗ് ഡയറക്ടർ

9447768494

എം. എം. സിറാജുദ്ദീൻ

ജനറൽ മാനേജർ മാർക്കറ്റിംഗ്

9446535887

9847412000


27/07/2022 കോഴിക്കോട്


ഫോട്ടോ അടിക്കുറിപ്പ്:-

സാമൂഹിക പ്രതിബദ്ധതയ്ക്ക്  ജിബി ഗ്രൂപ്പ് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് കോഴിക്കോട് നടന്ന പാർട്ണേഴ്സ്  ഇൻ പ്രോഗ്രസ് എന്ന വ്യാപാര സംഗമത്തിൽ മാനേജിംഗ് ഡയറക്ടർ ഡോക്ടർ കെ. പി  ഖാലിദ് സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന വ്യാപാരിയുടെ മകൾക്ക് നഴ്സിംഗ് പഠനത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നു.   ഷെവലിയർ സി ഇ ചാക്കുണ്ണി,  മാർക്കറ്റിംഗ് ജനറൽ മാനേജർ എം. എം. സിറാജുദ്ദീൻ, റീജിണൽ   സെയിൽസ് മാനേജർ രവികുമാർ എന്നിവർ സമീപം.
Don't Miss
© all rights reserved and made with by pkv24live