Peruvayal News

Peruvayal News

നല്ല സിനിമകളെ തേടി അവാർഡുകൾ വന്ന് കൊള്ളും....

നല്ല സിനിമകളെ തേടി അവാർഡുകൾ വന്ന് കൊള്ളും.


കോഴിക്കോട്: 
അവാർഡിനായി സിനിമ നിർമിക്കുകയല്ല വേണ്ടത്, നല്ല സിനിമയാണെങ്കിൽ അവാർഡുകൾ സിനിമയെ തേടി  വന്നുകൊള്ളുമെന്ന് നടനും സംവിധായകനുമായ  മുസ്തഫ അഭിപ്രായപ്പെട്ടു. ഫാറൂഖ് കോളേജ് ഫിലിം ക്ലബിൻ്റെ 2022-23 വർഷത്തെ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൾ ഡോ കെ എം നസീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിലിം ക്ലബ് കോർഡിനേറ്റർ ടി മൻസൂറലി സ്വാഗതവും അഫ് ലഹ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live