ഏകദിന ഉപവാസം സംഘടിപ്പിച്ച് കെ.എസ്.യു
കെ. എസ്. യു ഫാറൂഖ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു.
കോളേജ് ഹോസ്റ്റലുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപവാസ സമരം.
നിരവധി തവണ ഈ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് അധികാരികളെ കണ്ടിട്ടും, ഹോസ്റ്റലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യാതൊരു വിധ ശ്രദ്ധയും അധികാരികൾ കാണിക്കാത്തതിൽ പ്രതിഷേധിച്ച് കെ. എസ്. യു ഏകദിന ഉപവാസ സമരം നടത്തിയത്.
ഉപവാസം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും, ഫാറൂഖ് കോളേജ് മുൻ കെ. എസ്. യു യൂണിറ്റ് പ്രസിഡന്റുമായാ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ, കെ. എസ്. യു നേതാക്കളായ വി ടി സൂരജ് ,സനൂജ് കുരുവട്ടുര് ,സുധിൻ സുരേഷ് ഫായിസ് നടുവണ്ണൂർ ,ഷബീർ ,ജിത്തു എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനം കെ. എസ്. യു ജില്ലാ ജനറൽ സെക്രെട്ടറി ജനീഷ് ലാൽ ഉദ്ഘാടനം ചെയ്തു